Monday, 15 October 2012

കാലവീഥികളിലൂടെ.....




അസ്തമയസൂര്യന്‍റെ ചെഞ്ചോര നിറമാര്‍ന്ന മുഖത്തേക്കു നോക്കിയപ്പോഴെല്ലാം  വെറുതെയെങ്കിലും തോന്നിയിരുന്നു, ഒരു പകല്‍ സമ്മാനിച്ച  ഉള്ളിലെ വേദനകള്‍ കനലായ്‌ എരിയുന്നതാണോ അതോ അടങ്ങാത്ത കോപമോ ?

വെറുപ്പിനെ സ്നേഹമാക്കി തീര്‍ക്കുവാന്‍ ശ്രമിച്ചപ്പോഴെല്ലാം മടക്കം ഒരു തോല്‍വിയിലേക്കായിരുന്നു. നോവുകള്‍ ഈറനണിയിച്ച കണ്ണുകള്‍ക്കു മറയായി  ഇരുളിനെ കൂട്ടുപിടിച്ചു
കണ്ണാടിയില്‍ കണ്ട പ്രതിബിംബത്തോടുപോലും തോന്നിയതപ്പോള്‍   വെറുപ്പ്‌ തന്നെ  എപ്പോഴോ ജനിച്ചുപ്പോയ നിമിഷത്തെയും ജന്മമേകിയവരെയും പഴിക്കേണ്ടി വന്നുവെന്നതും  വാസ്തവം.

കൂടെനിന്നു  നോവുകള്‍ സമ്മാനിച്ചവരോടുള്ള പക.അതു കനലായ്‌ നെഞ്ചിലെരിഞ്ഞപ്പോള്‍ ഭയമേറി, കെടുത്താനായില്ല എന്നാലും കത്തി പടരാതിരിക്കാന്‍ മനസ്സിനു കാവലായ്‌ നിന്നു തളര്‍ന്നുപോകുന്ന നിമിഷങ്ങളിലെല്ലാം  പ്രകൃതിയിലേക്കു നോക്കി. മഴയും, വെയിലും, കടലും, കരയും, ഭൂമിയും, സൂര്യനും, ഒത്തുചേര്‍ന്ന പ്രകൃതി.

ഒരാളില്ലാതെ മറ്റൊരാള്‍ക്ക് ജീവിക്കാനാവില്ല.മഴയില്ലാതെ പുഴയില്ല ,പുഴയിലാതെ കടലില്ല ,ആ കടലില്ലാതെ മഴയില്ല ഒന്നാണ് പലരും.കടലൊരു തിരയാവുന്നതു കണ്ടില്ലേ തീരത്തിലേക്ക്, പുഴയൊരു ഒഴുക്കാവുന്നില്ലേ കടലിലേക്ക് ,അതൊരു മഴയായി വീണ്ടും പെയ്യുന്നില്ലേ തീരം തേടി കൂടെയൊരു  കാറ്റായി വെയിലിനു കുളിരായി എല്ലാമെല്ലാം അങ്ങനെ ബന്ധപ്പെട്ടു ബന്ധനമായി കിടക്കുന്നു .

എന്നിരുന്നാലും എത്രയോ തവണ കടല്‍ അതിന്‍റെ രാക്ഷസ തിരമാലകളാല്‍ നാശം വിതച്ചു, കൂടെനിന്ന ഭൂമി സ്വന്തം  മാറിടം പിളര്‍ന്നു പലതിനെയും കീഴ്മേല്‍ മറിച്ചു, മഴ പ്രളയമായ്‌ കുത്തിയൊലിച്ചു, കാറ്റ് സംഹാര താണ്ഡവമാടി.

താങ്ങാനാവാത്ത  നോവുകളനവധി ഏറ്റുവാങ്ങിയിട്ടും തളരാതെ  ഋതു ഓരോ വസന്തകാലത്തിലും നമുക്കായ്  മനോഹരമായ പൂക്കള്‍ നല്‍കി,ശാന്തമായ മനസ്സോടെ പുഞ്ചിരി തൂകി നിന്നു. ആരോടും പകയോ വെറുപ്പോ ഇല്ലാതെ...



ഒരു  ചെറിയ നൊമ്പരങ്ങളെപോലും താങ്ങാനാവാതെ നിരാശയുടെ പാതയിലൂടെ  എകാന്തയെയും കൂട്ട് പിടിച്ച് ദുഖത്തിന്‍ മാറാപ്പും  തോളിലേറ്റി  സ്വയം ശപിച്ച   നമ്മള്‍  എന്തേ ഈ പ്രകൃതിയുടെ വഴിയെ നടന്നില്ല    

ഒരു വഴി കാട്ടിയെ പോലെ  കൂടെ  എന്നും കാലം  ഉള്ളപ്പോള്‍.....? 

14 comments:

  1. ഋതു ഓരോ വസന്തകാലത്തിലും നമുക്കായ് മനോഹരമായ പൂക്കള്‍ നല്‍കി,ശാന്തമായ മനസ്സോടെ പുഞ്ചിരി തൂകി നിന്നു.

    നീയുമൊരു ഋതു, പിന്നെങ്ങനെ പക, ദേഷ്യം...?!

    വരുന്നതിനും പോകുന്നതിനും ഇടയിലുള്ള നിമിഷങ്ങളില്‍ ആരും ഒറ്റയ്ക്കല്ല, അറിഞ്ഞും അറിയാതെയും ഒരുപാട് മനസ്സുകള്‍ നിന്നോടൊപ്പം...
    ഓരോ ജന്മവും ഓരോ പുണ്യം, ചിലത് ജന്മം കൊണ്ട് പുണ്യം നേടുമ്പോള്‍ മറ്റുചിലത് കര്‍മ്മം കൊണ്ട്..
    നിന്‍റെ ലക്ഷ്യങ്ങളില്‍ മാത്രം നീ ജീവിക്കുക..

    ReplyDelete
    Replies
    1. ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയിലും തനിച്ചായി പോകുന്ന എത്രയോ നിമിഷങ്ങള്‍ സ്വന്തമെന്ന് കരുതുന്നവര്‍ തീര്‍ത്തും അന്യരായി പോകുന്ന എത്ര എത്ര പരീക്ഷണങ്ങള്‍ ജീവിതത്തില്‍...,
      തളര്‍ച്ച ബാതിക്കുന്ന മനസ്സും കൂടെ ശരീരവും പകയില്ലാരോടും നല്‍കാന്‍ സ്നേഹം മാത്രം,
      ജന്മം കൊണ്ട് പുണ്ണ്യമവാന്‍ കഴിഞ്ഞുവോ എന്നറിയില്ലെന്നാലും കര്‍മ്മത്തിലൂടെ ചെയ്യാവുന്നവയില്‍ നിന്നും എന്തിന് ഒഴിഞ്ഞു മാറണം അല്ലെ...?

      അറിഞ്ഞും അറിയാതെയും എന്നോടൊപ്പം കൂടുന്ന മനസ്സുകളില്‍ ഒന്ന് നിന്റെതെന്നു കരുതിക്കോട്ടെ ഞാന്‍ കരുതലായ്‌ മാത്രമല്ല വിശ്വാസവും അത് തന്നെ ആദ്യമെത്തി രണ്ടു വാക്ക് പറയാന്‍ സന്തോഷം ...ഒരു സുഖ നിദ്രക്കും ഈ രാവിന്റെ അന്ത്യത്തിനും ഒടുവിലെത്തുന്ന പുലരികള്‍ നിനക്കേകട്ടെ ഒരായിരം നന്മകള്‍....
      സ്നേഹ പൂര്‍വ്വം ആഭി....:)

      Delete
    2. ഏതോ പാട്ടില്‍ കേട്ട രണ്ടു വരികള്‍ ഓര്‍മ്മ വരുന്നു..

      "ആള്‍ക്കൂട്ടത്തില്‍ തനിയെപെടുമൊരു കാലം മുന്നില്‍ മറക്കരുതേ
      കാല്‍ച്ചുവട്ടിലൊരുക്കിയ കുഴിയില്‍ കുഞ്ഞേ ചെന്ന് പതിക്കരുതേ
      എന്തെല്ലാം ജാലങ്ങള്‍ കണ്ടുവേണം പൊന്‍കുരുന്നേ നീ വളരാന്‍.."

      ഓരോ ജന്മവും ദൈവത്തിന്‍റെ വരദാനം.. ഓരോ ജന്മത്തിനും അവന്‍ കല്‍പ്പിച്ചു നല്‍കിയ ലക്ഷ്യങ്ങള്‍, അവന്‍റെ മാര്‍ഗ്ഗങ്ങളിലൂടെ ചിലപ്പോള്‍ നമ്മള്‍ സഞ്ചരിക്കേണ്ടി വരും, ചിലപ്പോള്‍ ദുര്‍ഘടമായിരിക്കാം, എങ്കിലും ഒടുവില്‍ ഒരാശ്വാസം അവന്‍ തന്നെ നല്‍കും.. നിന്‍റെ ജന്മവും വ്യര്‍ത്ഥമല്ല.. കര്‍മ്മങ്ങള്‍ തുടരുക.. നിന്നെയും കാത്ത് മനോഹരമായ ഒരു ലോകത്തെ കാലമൊരുക്കിയിട്ടുണ്ട്...
      നിന്‍റെ ദുഃഖങ്ങളില്‍, വേദനകളില്‍ ഒപ്പം തന്നെ, ഒരു സുഹൃത്തായി..

      തളര്‍ച്ച ബാധിക്കാത്ത ഒരു മനസ്സുമായി നാളെ പുലരിയില്‍ ഉണരാന്‍ ശുഭരാത്രി..!

      Delete
    3. ഒരു വരദാനമായ് ദൈവം തന്ന ഈ ജീവിതം എന്റെ മാത്രം സ്വന്തമല്ലെന്ന യാഥാര്‍ത്ഥ്യമറിയുന്നു ഞാന്‍ ദുര്‍ഘടമെങ്കിലും ചൂണ്ടി തന്ന വഴികളിലൂടെ തളര്‍ന്നു വീഴാതെ മാര്‍ഗ്ഗത്തിലെത്താന്‍ കഴിയണമേ എന്നാണ് പ്രാര്‍ഥനയും, ഈ ജെന്മം വ്യര്‍ത്ഥമല്ലെന്ന സത്യവും ആശക്ക് വക ഏകുന്നു...എങ്കിലും ഇടക്കെപ്പോഴോ ഒരു തളര്‍ച്ച എന്നെ വല്ലാതെ മൂടുന്നപോലെ മുന്നോട്ടുള്ള വഴികളില്‍ നിറയെ കൂര്‍ത്ത മുള്ളുകള്‍ ആരോ നിറച്ചത് പോലെ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ഒരു പകപ്പ് എന്നാലും തളരില്ല ഞാന്‍ എന്നിലാശ്രയം കണ്ട പ്രിയപ്പെട്ടവര്‍ക്കായ്‌ മുന്നോട്ടു നീങ്ങും ഞാന്‍ പതറാത്ത കാല്‍വെയ്പ്പോടെ......

      അദൃശ്യമായ്‌ എത്തി ആശ്വാസത്തിന്റെ വരികള്‍ എനിക്കായ് കുറിച്ച പ്രിയ സൗഹൃതമേ ഈ രാവില്‍ നിനക്ക് നല്‍കാന്‍ എന്റെ കയ്യില്‍ ഒന്ന് മാത്രമേ ഒള്ളൂ....എന്നും പ്രിയപ്പെട്ടവര്‍ക്കായ്‌ പകര്‍ന്നു നല്‍കുന്നതില്‍ നിന്നുമെടുത്ത ഇത്തിരി സ്നേഹം....
      ''ശുഭരാത്രി''

      Delete
  2. കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണംവരും പിന്നെയൊരൊ തളിരിനും പൂവരുംകായ് വരും അപ്പൊളരെന്നുമെന്തെന്നു മാര്‍ക്കറിയാം...പ്രകൃതി ജീവനം ഋതുഭേതങ്ങള്‍ക്കൊപ്പമൊരു ജീവിതയാത്ര സുന്ദരമായ വഴിതന്നെ ആശംസകള്‍.

    ReplyDelete
  3. ഓരോ വസന്തവും പകര്‍ന്നു നല്‍കുന്ന മനോദൈര്യം
    വീഴ്ച്ചകളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രജോതനമാണ്
    കൂടെ നിഴലായ്‌ നിന്ന സൗഹൃദം വഴികാട്ടിയായ്‌ എന്നും
    ആശംസകള്‍ക്ക് നന്ദി ട്ടോ....:)

    ReplyDelete
  4. വെറുപ്പിനെ സ്നേഹമാക്കി തീര്‍ക്കുവാന്‍ ശ്രമിച്ചപ്പോഴെല്ലാം മടക്കം ഒരു തോല്‍വിയിലേക്കായിരുന്നു..........

    ഒരിക്കലും തോല്‍ക്കരുത്‌ ആഭി... വെറുപ്പിനെ സ്നേഹം കൊണ്ട് തീര്‍ച്ചയായും കീഴ്പ്പെടുത്താന്‍ കഴിയും.. അല്പം ക്ഷമ കൂടുതല്‍ വേണമെന്നേ ഉള്ളുട്ടോ... സ്നേഹം കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയാത്തതായി ലോകത്ത് ഒന്നും തന്നെയില്ലട്ടോ...വരികള്‍ നന്നായി... എവിടെയൊക്കെയോ നഷ്ടബോധം പ്രകടമായി വരികളില്‍... ആശംസകള്‍...

    ReplyDelete
    Replies
    1. ആദ്യമായി പറയട്ടെ ഇവിടെ എന്‍റെ ലോകം ചെറുതാണ് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന എന്‍റെ ചിന്തകളും ഓര്‍മ്മകളും എന്നും എകാന്തയോട് കൂട്ടാവാന്‍ കൊതിച്ച മനസ്സും പിന്നെ ഈ ഞാനും ഒരു പുഞ്ചിരിയോടെ കയറി വന്ന പ്രിയ കൂട്ടുകാരി സ്വാഗതം....:)

      തോല്‍ക്കില്ലൊരിക്കലും കൂടെ താങ്ങായ് നിന്ന അപൂര്‍വ്വം ചിലരുടെ സ്നേഹമാണ് എന്‍റെ ഇന്ധനം അവരുടെ കരുതലാണ് മുന്നിലെ ഇരുള്‍ വീണ പാതകളിലൂടെ നടക്കാനുള്ള എന്‍റെ വെളിച്ചവും വഴികാട്ടിയും ക്ഷമയോടൊപ്പം ചേര്‍ന്ന് സ്നേഹത്തെ മുന്നില്‍ നിര്‍ത്തി വെറുപ്പിനെ കീഴ്പ്പെടുത്താന്‍ കൂടെ ഉണ്ടാകില്ലേ....?

      മനോഹരമായ ഈ വാക്കുകള്‍ക്ക് ഒരായിരം നന്ദി....വീണ്ടും വരില്ലേ...?

      Delete
    2. ആഭി...തീര്‍ച്ചയായും നിന്നോടൊപ്പം ഈ കൂടുകാരി ഉണ്ടാകും സ്നേഹം എന്ന ഇന്ധനവുമായ്..... സ്നേഹത്തില്‍ സ്വയം അര്‍പ്പിച്ച് .. നല്ല സൌഹൃദത്തില്‍ വിശ്വസിച്ച്.. ക്ഷമയോടെ ജീവിതത്തെ നേരിട്ടാല്‍ മറ്റുള്ളവയെല്ലാം താനേ കൂടെ വന്നു കൊള്ളും... കാലം മായ്ക്കാത്ത മുറിവുകളില്ല... ഏതു വെറുപ്പിനെയും അകറ്റുന്ന സ്നേഹമാം അമൃതിന്‍ നിറകുടം കാലം നിനക്കായി കാത്തു വെച്ചിട്ടുണ്ട്...
      വീണ്ടും വരാനായി തല്‍ക്കാലം വിട... ശുഭരാത്രി...

      Delete
    3. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് യാത്ര പോരാത്തതിന് കൂരിരുട്ടും കാലൊന്നിടറിയാല്‍ വീഴ്ച്ച നിലയില്ലാ ചതുപ്പിലേക്ക് ഇവിടെ മനസ്സാന്നിധ്യം ഏറെ ആവശ്യമാണ്‌ എതിരുട്ടിലും കൂട്ടായ്‌ എന്‍റെ പ്രിയ സൗഹൃദങ്ങള്‍ കൂടെ ഉണ്ടെന്നാല്‍ ഞാന്‍ എന്തിന് ഭയക്കണം എനിക്ക് മുന്നില്‍ തുറന്ന വെച്ച വിശാലമായ മനസ്സുകള്‍ ഉള്ളപ്പോള്‍ ആര്‍ത്തലച്ചു വരുന്ന രാക്ഷസ തിരമാലകള്‍ക്കോ ദയലേശമില്ലാതെ മാറ് പിളര്‍ന്ന് വിഴുങ്ങാല്‍ നില്‍ക്കുന്ന ഭൂമിക്കോ എന്‍റെ മനസ്സിനെ തളര്‍ത്താനാവില്ല.....പ്രിയ കൂട്ടുകാരി കാണാമറയത്താണെന്നാലും അറിയുന്നു ഞാനീ സാമീപ്യം നീ തന്ന വാക്കുകളെ കരുത്തായി എടുക്കുന്നു ഞാന്‍ ഈ സ്നേഹത്തിന് പകരം വെക്കാന്‍ നിന്‍റെ എല്ലാ നന്മകള്‍ക്കും വേണ്ടി ഒരു പ്രാര്‍ത്ഥന മാത്രം....ശുഭരാത്രി ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ...

      Delete
  5. എല്ലാം മാറും കാലം മാറുന്ന നിമിഷം പ്രക്രതിയുടെ സൗന്ദര്യം അന്യമാകുന്നു അതുപോലെ ജിവിതത്തില്‍ പലതും നഷ്ടം ആക്കും അത് ഒരു സത്യം ആ സത്യം മാറുവാന്‍ ഞാനും ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.................................!!

    ReplyDelete
  6. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന കൂടെ ഉള്ളപ്പോള്‍ കൊടും കാറ്റിനെയും പേമാരിയും ഭയമെന്തിന്....?

    കൂരിരുട്ടിലും പതറാതെ മുന്നോട്ട് പോകാന്‍ മറ്റൊരു വെളിച്ച മെന്തിന്....?
    ഒരു പാട് നന്ദി കേട്ടോ അജയ്‌..

    ReplyDelete
  7. മഴയും പുഴയും പോലെ മനോഹരമായി ഈ അക്ഷരങ്ങള്‍ , കാലം ചിലപ്പോള്‍ അങ്ങിനെയാണ് നമ്മെ ഒറ്റപ്പെടുത്തും ഏകാന്തതയിലെ ആഴങ്ങളിലേക്ക്
    വലിച്ചെറിയും തളരുമ്പോള്‍ തൂലിക ചലിപ്പിക്കൂ അക്ഷരതെറ്റുകള്‍ ഇല്ലാതെ ...കൂടെ കൂട്ടായ ഈ കുഞ്ഞു മയില്‍പീലിയും ഉണ്ട് .എല്ലാ നന്മകളും നേരുന്നു

    ReplyDelete
  8. പ്രിയപ്പെട്ട മയില്‍പീലി നാടും വീടും ദൈവത്തിന്‍റെ നാട്ടിലെ ഹരിത ഭംഗിയും ആസ്വതിച്ചു മഞ്ഞുതിരും മലമേടുകളും കണ്ട് വന്നൂല്ലേ സന്തോഷം കുഞ്ഞു മയില്‍പീലിക്ക് സ്വാകതം :)

    ചിലപ്പോള്‍ ഈ ഒറ്റപ്പെടലും ഒരു സുഖാ കൂട്ടിന് ഏകാന്തതയും മൗനവും ഉണ്ടല്ലോ പിന്നെ എന്താ
    എഴുതാന്‍ ഞാന്‍ ശ്രമിക്കാം തെറ്റുകളെ തിരുത്താന്‍ കൂടെ നിക്കണേ...:)
    നന്മകള്‍ക്ക് പകരം അകലെ നക്ഷത്രങ്ങള്‍ പൂത്തുനില്‍ക്കുന്ന ആകാശാപന്തലില്‍ നിന്നും ഒരു അമ്മ നക്ഷത്രത്തിന്‍റെ താരാട്ടിന്‍ ഈണവുമായി ഇളം കാറ്റിനെ തന്നേക്കാം പോരെ...:)

    ReplyDelete