Tuesday, 18 September 2012

അമ്മയും പ്രകൃതിയും...





എപ്പോഴോ  മനസ്സില്‍ തോന്നിയ  ഒരു  ചോദ്യം,  സ്നേഹത്തിന് നിറം ഉണ്ടോ...? 

ഉണ്ടെങ്കില്‍  നമ്മുടെ  അമ്മയുടെ സ്നേഹത്തിന്‍റെ നിറം എന്താണ്......??

വല്ലാതെ കുഴപ്പിക്കുന്ന  ഒരു ചോദ്യം എന്ന് തോന്നി എങ്കിലും  ഒരു നിമിഷം കണ്ണടച്ച് ഞാന്‍ എന്നിലേക്ക് തന്നെ വന്നു അപ്പോള്‍  ഒരു കുളിര്‍ തെന്നല്‍ വന്ന് എന്നെ  തഴുകിയോ.....??


അതോ തോന്നലോ....? ഞാന്‍ എന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു... എനിക്ക് ഉത്തരവും കിട്ടി... അതെ  അമ്മയുടെ സ്നേഹത്തിന്  നിറം  ഉണ്ട്  അത് പ്രകൃതിയുടെ നിറമാണ്... വിവിധ വര്‍ണ്ണങ്ങളാല്‍ ഈശ്വരന്‍ തീര്‍ത്ത മനോഹരമായ ഈ പ്രകൃതിയുടെ നിറം....


വാത്സല്ല്യം, സ്നേഹം, സാന്ത്വനം... അങ്ങിനെ  എത്ര എത്ര  നിറങ്ങള്‍....

അമ്മയെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ വന്ന വരികള്‍ അത് ഇങ്ങിനെയാണ്.....



കാതിലെന്നും ഒരു താരാട്ടിന്‍ ഈണമായി,
ചുണ്ടിലൂറും അമ്മിഞ്ഞപ്പാലിന്‍ മധുരമായ്‌..............,
നെറുകയില്‍ വാത്സല്ല്യമേകും ചുടുചുംമ്പനമായ്........,
മനസ്സില്‍ എന്നും അണയാത്ത ഒരായിരം നക്ഷത്ര ദീപമായ്‌.......,
മറ്റൊന്നിനും പകരം വെക്കുവാനാകാത്ത പ്രകൃതി സത്യമായ്‌.......,
സ്നേഹത്തിന്റെയും സഹനത്തിന്റെയും മൂര്‍ത്തീ ഭാവമായ്‌.........,
''...............................അമ്മ...........................''  






6 comments:

  1. ഋതു,

    അമ്മയെ കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക...
    ആ മടിയില്‍ തലവച്ച്, കൈവിരലുകള്‍ കൊണ്ട് മുടിയിഴ തഴുകി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പറയാന്‍ കിട്ടുന്ന നിമിഷങ്ങള്‍ സ്വര്‍ഗ്ഗതുല്യം തന്നെ...

    അമ്മയെ വര്‍ണ്ണിച്ചത് നന്നായിട്ടുണ്ട് കേട്ടോ..

    മാതൃഭാഷയും അമ്മ തന്നെ.. അത് കൊണ്ട് ഈ അമ്മയും ഇവിടെ സുന്ദരി തന്നെ... അഭിനന്ദനങ്ങള്‍ പറയാതെ വയ്യല്ലോ ആഭീ.. ഒരുപാട് ശ്രദ്ധിച്ചു അല്ലെ..? സന്തോഷം...:)

    ReplyDelete
    Replies
    1. നിത്യഹരിത,

      അതെ അമ്മയേയും, പ്രകൃതിയേയും, കുറിച്ച് എത്ര തന്നെ പറഞ്ഞാലും നമുക്ക് മതിയാവില്ല കാരണം രണ്ടും നമുക്ക് അത്ഭുതങ്ങള്‍ ഏറെ കാട്ടി തരുന്നവരാണ്.....

      ഈ പ്രോത്സാഹനത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദി ഇനിയും കൂടെ ഉണ്ടാവണം എന്നെ തിരുത്താന്‍ ഒരു അദ്ധ്യാപകനായി തന്നെ വരണം എല്ലാം ഞാന്‍ നല്ല രീതിയില്‍ തന്നെ എടുത്തോളാം....:)

      Delete
  2. ഋതു.....അഭിനന്ദനങ്ങള്‍ ഈ വര്‍ണന മനോഹരവും ലളിതവുമായിരികുന്നു അമ്മയെ പോലെ തന്നെ മനസ്സില്‍ എന്നും അണയാത്ത ഒരായിരം നക്ഷത്ര ദീപമായ്‌ മറ്റൊന്നിനും പകരം വെക്കുവാനാകാത്ത പ്രകൃതി സത്യമായ്‌ സ്നേഹത്തിന്റെയും സഹനത്തിന്റെയും മൂര്‍ത്തീ ഭാവമായ്‌ അമ്മ..

    ReplyDelete
    Replies
    1. കാത്തി,
      അഭിനന്ദനങ്ങള്‍ക്ക് ഒരുപാട് നന്ദി....
      ഇനിയും വരണം ഇത് വഴിയേ...:)

      Delete
  3. പ്രിയപ്പെട്ട ആഭി,

    ഭൂലോകത്തിലേക്ക് സ്വാഗതം !

    ആയിരം വാക്കുകള്‍ കൊണ്ടു വര്‍ണിച്ചാലും,അമ്മയുടെ സ്നേഹത്തിന്റെ നിറം അറിയാന്‍ പറ്റില്ല.

    ഒരു മഴവില്ലിന്റെ മനോഹാരിത പോലെ,

    ഇളം കാറ്റിന്റെ താരാട്ട് പോലെ,

    ചന്ദനത്തിന്റെ സൌരഭ്യം പോലെ,

    പവിഴമല്ലിയുടെ പരിശുദ്ധി പോലെ,

    സാഗരത്തിന്റെ ആഴം പോലെ,

    ആകാശത്തിലെ നക്ഷത്രതിളക്കം പോലെ,

    അമ്മയുടെ സ്നേഹവും വാത്സല്യവും അനുഗ്രഹവും !

    എന്റെ അമ്മ,എന്റെ ലോകം !

    വരികള്‍ മനോഹരമായി !പ്രകൃതിയും അമ്മയും സ്നേഹത്തിന്റെ നിറകുടങ്ങള്‍ !

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,

      മനസ്സില്‍ തോന്നിയ ഒരു ചിന്ത അതിനെ എഴുതി വാക്കുകളാക്കി മാറ്റിയപോള്‍ അതിന്‍റെ രൂപം ഇങ്ങിനെ.....

      അമ്മയുടെ സ്നേഹത്തെ വര്‍ണ്ണിക്കാന്‍ ആ സ്നേഹത്തിന് വിവിധ നിറങ്ങള്‍ കൊടുക്കാന്‍ പ്രകൃതിയേക്കാള്‍ സമാനമായി മറ്റൊന്നും തന്നെ ഇല്ലെന്ന് മനസ്സ് പറഞ്ഞു...
      ഇവിടേയ്ക്ക് വന്ന് വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞതില്‍ അദിയായ സന്തോഷം

      അഭിനന്ദനങ്ങള്‍ക്കും കൂടെ കൂടിയതിലും പ്രത്യേകം നന്ദി അറിയിക്കുന്നു ഇനിയും കടന്നു വരണം.....
      സ്നേഹത്തോടെ ആഭി..

      Delete