Tuesday, 9 October 2012

സ്നേഹതീരത്തോട്...... .



ചോദ്യങ്ങള്‍  നിരവതിയാണ്  നമുക്കുള്ളില്‍ , അലയുകയാണ്   നാം,  ഓരോരോ   ഉത്തരങ്ങളെയും  തേടി ,  ഇവിടെ   എനിക്കുമുണ്ടൊരു  ചോദ്യം   അത് ആരോടെന്ന്  ചോദിച്ചാല്‍  ''സ്നേഹം''  അതെ   സ്നേഹമേ  നിന്നോടാണ്  എന്‍റെ  ചോദ്യങ്ങള്‍    ഇവിടെ   നാം   രണ്ടുപേര്‍    മാത്രം............................!!  


എത്ര  മനോഹരമായിരുന്നു  നീ  ആദ്യമായ്‌  എന്നിലേക്കണഞ്ഞ  നിമിഷം,   നാം ആദ്യമായ്‌ കണ്ടു മുട്ടിയ  നിമിഷം,  അന്ന്  നിനക്കെന്‍റെ   അമ്മയുടെ അഴകായിരുന്നു  ആ   തേനൂറും മാതൃവാത്സല്ല്യത്തിന്‍   മാധുര്യമായിരുന്നു
ഇടക്ക്  നീ  എനിക്കെന്‍റെ  പ്രിയപ്പെട്ട പിതാവിന്‍റെ  ലാളനമായി മാറി എന്‍റെ  പിതാവ് എനിക്കായ് നല്‍കിയ സ്നേഹച്ചുംബനമായി

കാലം ദിനങ്ങളിലൂടെ പ്രയാണം തുടരവേ  വേഷങ്ങള്‍  നിരവദി  എടുത്താടി   നീ  മുത്തശ്ശിയായും  കൂടെപിറപ്പായും   സഹപാഠിയായും അങ്ങിനെ  നിന്നില്‍ രൂപഭാവങ്ങളേറെ കണ്ടു  ഞാന്‍ 

നിന്നില്‍നിന്നും   പ്രണയത്തിലേക്കുള്ള  ദൂരം  വളരെ ചെറുതാണെന്നാലും   ഒരിക്കലും  നിന്നിലൂടെ  ഞാനൊരു  കാമുകനെ   കാണാന്‍  ശ്രമിച്ചില്ല , കാരണം  പ്രണയത്തെ  ഞാനെന്നും  ഭയന്നിരുന്നു  എന്നതാവാം അത്  എന്നും ഞാനെന്‍റെ  പ്രണയം പകര്‍ന്നു നല്‍കിയതത്രയും   പ്രകൃതിയുടെ  മനോഹാരിതയിലേക്കായിരുന്നു


ഒരിക്കല്‍  നീ എന്നിലേക്കൊരു  സൗഹൃദമഴയായ്‌ പെയ്തിറങ്ങിയപ്പോള്‍  ഞാനതിലെ ഓരോ  മഴത്തുള്ളികളെയും  എടുത്ത് എന്നുമെന്‍ ഹൃദയത്തില്‍  കാത്തുവെച്ചു  അതിലൂടെ ജീവിക്കാന്‍ കൊതിച്ചു .


നീ   ആടിയ  വേഷങ്ങളില്‍  എനിക്ക് ഏറെ പ്രിയമായതും  നിന്‍റെ   സൗഹൃദ  വേഷം  തന്നെ   എങ്കിലും നിനക്കായ്‌  ഞാന്‍  കരുതിവച്ച  ചോദ്യങ്ങളില്‍ ഉത്തരമില്ലാത്ത  ഒരു  ചോദ്യം   ഇനിയും എന്നിലവശേഷിക്കയാണ്  എന്‍ പ്രിയ സ്നേഹമേ  വേദനയോടെ  ഒന്ന് ചോദിച്ചോട്ടെ  ഞാന്‍ നിന്നോട്  വേഷങ്ങളനവധി ആടി തിമിര്‍ത്ത  നിന്നിലൊരു  സ്വാര്‍ത്ഥതയുടെ   വിഷം പുരണ്ടത് എപ്പോഴാണ് ....??? കപട  നാടകത്തിന്‍റെ   മുഖംമൂടികള്‍  നിന്നില്‍ അണിയിച്ചു തന്നതാരാണ്......????


11 comments:

  1. സ്നേഹത്തിന് മുഖംമൂടിയുണ്ടോ ഋതു..? കണ്ടില്ലാട്ടോ.. ഇനിയെനിക്കറിയാഞ്ഞിട്ടോ..?
    പ്രകൃതിയെ തന്നെ പ്രണയിക്കുക അതാ നല്ലത്..

    ReplyDelete
  2. പ്രിയ സുഹൃത്തെ,

    സ്നേഹത്തിന്‍റെ മുഖങ്ങളനവതി കണ്ടു ഞാന്‍ മാതാവിന്‍റെ സ്നേഹത്തിന്‍റെ മുഖമായിരുന്നില്ല പിതാവിന്
    അതില്‍ നിന്നും വെത്യസ്തമായിരുന്നു എന്റെ കൂടെപ്പിറന്നവരുടെത് അങ്ങിനെ എത്രയോ മുഖങ്ങളെ കണ്ടു എങ്കിലും സ്നേഹമെന്ന പേരില്‍ നടിച്ചവരും കുറവല്ല അവരുടെ ഉള്ളില്‍ സ്നേഹമായിരുന്നില്ല പകരം അവരുടെ മുഖത്ത് ഒരു ആവരണം മാത്രമായിരുന്നു സ്നേഹം അതിനെയാണ് ഞാന്‍ മുഖംമൂടി എന്ന് പറഞ്ഞതും

    ''പിന്നെ നമുക്ക് പ്രണയിക്കാനും നമ്മെ പ്രണയിക്കാനും ഈ പ്രകൃതിയോളം മറ്റെന്തുണ്ട് കളങ്കലേശമില്ലാതെ'' ഈ പ്രകൃതിയുടെ വരതാനമായ മഞ്ഞിലും മഴയിലും ഇളം തെന്നലിലും അങ്ങിനെ എന്തിലെല്ലാം നമുക്ക് പ്രണയത്തെ കാണാം അനുഭവിക്കാം ഇല്ലേ ശെരിയല്ലേ....:)

    ReplyDelete
    Replies
    1. നിത്യഹരിത, പറയാന്‍ ബാക്കിവെച്ച ഒന്നുകൂടി ഈ രാവില്‍ കണ്ടുറങ്ങാന്‍ മനോഹരമായ ഒരു സ്വപ്നത്തോടൊപ്പം നേരട്ടെ ''ശുഭരാത്രി'' :)

      Delete
  3. കപട നാടകത്തിന്റെ മുഖംമൂടികള്‍ ഈ ഭുമിയില്‍ പതിക്കുന്ന കാലം വിദുരം അല്ല കാത്തിരിക്കാം ഞങ്ങളും ഉണ്ട് മുഖത്ത് മുഖംമുടി ധരികാതെ...................!!

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അജയ്‌ ,

      കാപട്യത്തിന്റെ മുഖംമൂടി ഇല്ലാത്ത ഈ നിഷ്കളങ്കമായ സൗഹൃദത്തിന് പകരമായി തരാന്‍ ഒന്ന് മാത്രം എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹം.....:)

      നന്ദിട്ടോ വന്നതില്‍

      Delete
  4. പ്രിയ മാം,

    നന്നായി എഴുതി. എഴുതിയതൊക്കെ ശരിയുമാകാം.പക്ഷെ ഒന്ന് എല്ലാവരേയും ഒരു മുന്‍ വിധിയുമില്ലാതെ നിരീക്ഷിച്ചു നോക്കാന്‍ ശ്രമിക്കുമോ? പിന്നെ എല്ലാം ശരിയാകും. ആശംസകള്‍

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തെ

      ചിലപ്പോഴെല്ലാം നാം വരികളായി കുറിക്കുന്നത് നമ്മുടെ ഹൃദയം തൊട്ടറിഞ്ഞ യാധാര്ത്യങ്ങലളെ യാണ് എങ്കിലും ഈ ലോകത്തില്‍ പവിത്രവും പരിശുദ്ധവുമായ സ്നേഹവും ഇല്ലാതില്ല എഴുതി വന്നപ്പോള്‍ ഒരാളോടെന്നപോലെ ചോതിച്ചു,എന്നെ ഒള്ളൂ...:)

      പിന്നെ എല്ലാവരെയും മുന്‍ വിധികളോടെ കാണുന്നില്ല കേട്ടോ( ഒരിക്കലും ) അങ്ങിനെ തോന്നിയോ....?

      Delete
    2. പ്രിയപെട്ട മാം,

      എന്റെ വാക്കുകള്‍ മമിനെ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കില്ലേ? മാം എല്ലാവരെയും മുന്‍ വിധികളോടെ കാണുന്നു എന്ന് ഒരിക്കലും തോന്നിയില്ല കേട്ടോ. ഈ ലോകത്ത് കാപട്യത്തിന്റെ മുഖംമൂടികള്‍ ഉണ്ടെന്നത് സമ്മതിക്കുന്നു ആ മുഖങ്ങളെ ഒരു മുന്‍ വിധിയുമില്ലാതെ കണ്ടാല്‍ നമ്മെ ദുഖിപ്പിക്കില്ല എന്നാണ് പറഞ്ഞത്.


      ശുഭരാത്രി

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    3. ഒരിക്കലും ഇല്ല ഗിരീഷ്‌ എനിക്ക് പ്രയാസം ഒന്നും ആയില്ല കേട്ടോ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്കെല്ലാം വിഷമിക്കാമോ....:)
      ഇനിയും വരണം അഭിപ്രായങ്ങള്‍ തുറന്നെഴുതണം അങ്ങിനെ എഴുതുംബോളല്ലേ എന്നിലെ ഏറ്റകുറച്ചിലുകളെ കണ്ടെത്താനും അവയെ തിരുത്താനും അതുവഴി എനിക്കൊരു പ്രജോതനം ആക്കാനും കഴിയൂ.......

      അഭിപ്രായങ്ങളെ തുറന്നെഴുതിയതില്‍ സന്തോഷം മാത്രേ ഒള്ളൂ ട്ടോ....:)

      Delete
  5. സ്നേഹത്തിന് മുഖംമൂടിയില്ല എന്നാല്‍ അതെടുത്തിടന്നുവര്‍ക്ക് മുഖമുണ്ട് ചിലര്‍ക്ക് മുഖംമൂടിയും,സ്നേഹം സത്യമാണ് സത്യം ഈശ്വരനും നമ്മളിലുള്ള ആ ഈശ്വരചൈതന്യത്തെ മറ്റുള്ളവരിലേക്കും പകരുക.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട കാത്തി,

      സ്നേഹത്തിന് മുഖംമൂടി ഇല്ലെന്നത് സത്യം എങ്കിലും സ്ന്ഹേം പലപ്പോഴും ഒരു നാട്യമായി കൂടെ കൊണ്ട് നടക്കുന്നവരും ഇല്ലെന്ന് പറയാമോ....നമുക്കിടയില്‍
      സ്നേഹം സത്യമാണ് ദൈവീകമാണ് അത് അതിന്‍റെ അര്‍ഥം അറിഞ്ഞു പകര്‍ന്നു നല്‍കപ്പെടുമ്പോള്‍ മാത്രം അപ്പോള്‍ മാത്രമേ അതിനു ഈശ്വരചൈതന്ന്യമുണ്ടാവൂ....അല്ലെ....?

      Delete