Sunday, 10 March 2013

വെറുതേ കുറിച്ചിട്ട വരികള്‍...


വെറുതേ  മനസ്സില്‍  ഊറി എത്തുന്ന  വാക്കുകളെ 
വരികളാക്കി.....
......................................

ചേതനയറ്റ ചുവരുകളെ നിങ്ങളിലൊരു ജീവന്‍റെ

തുടിപ്പുണ്ടായിരുന്നുവെങ്കില്‍ പറയുവാന്‍ 

നിങ്ങള്‍ക്കും എത്രയോ കഥകള്‍ ഉണ്ടായേനെ......!!
....................................................................

''മഴയുടെ കര്‍ത്തവ്വ്യം  ആകാശത്തിന്‍റെ 

നെഞ്ചില്‍നിന്നും 

ഭൂമിയിലേക്ക്‌ പെയ്തൊഴിയുക എന്നതാണ് 

കാറ്റിനെപോലെ അലയുക എന്നതാവട്ടെ 

അസാദ്ധ്യവും....!!!
.........................................................

മനസ്സിലേല്‍ക്കുന്ന നോവുകളെ മറക്കാനും 

പൊറുക്കാനും പറയാന്‍ എളുപ്പമുള്ള 

വാക്കുകളാണെന്നാലും  

മനസ്സ് എന്നത് ഒരു വെള്ളപേപ്പര്‍ 

അല്ലന്നും ഓര്‍ക്കുക  പെന്‍സില്‍ കൊണ്ട് വെറുതെ 

കോറിയിടാനും 

അത് ആവശ്യംപോലെ ഒരു എറൈസര്‍ കൊണ്ട് 

മായിച്ചു കളയുവാനും......!!!

....................................................

സന്തോഷം അത് എത്ര കിട്ടിയാലും വാങ്ങിവെക്കും 

ഒരു മടിയും ഇല്ല ഒരിക്കലും മതി എന്ന് പറയും 

ഇല്ല എന്നാല്‍ ഒരു കുഞ്ഞു സങ്കടം പോലും 

കൊടുത്താല്‍ വാങ്ങില്ല അപ്പോഴേക്കും വിങ്ങാനും 

വിതുമ്പാനും തുടങ്ങും  എന്‍റെ ഹൃദയമേ  എന്തേ 

നീ  ഇങ്ങിനെ  

എപ്പോഴും സന്തോഷം ചോതിച്ചാല്‍ 

എവിടുന്ന് എടുത്തു തരും ഞാന്‍.....???

...............................................................

നമ്മുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ 

അവര്‍ ആരുമായിക്കൊള്ളട്ടെ നമ്മുടെ ഇഷ്ട്ടങ്ങളും 

താല്‍പര്യങ്ങളും അറിഞ്ഞു ജീവിക്കണം എന്ന് 

ചിലപ്പോഴൊക്കെ നാം ആഗ്രഹിക്കാറുണ്ട് 

അല്ലെങ്കില്‍ 

നമ്മിലെ സ്വാര്‍ത്ഥമോഹങ്ങള്‍ നമ്മെകൊണ്ട് 

അങ്ങിനെ ചിന്തിപ്പിക്കുന്നതാവാം, അതൊരുപക്ഷേ 

അവരോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടെന്ന് 

നമ്മള്‍ പറയും, അപ്പോഴും നാം ഓര്‍ക്കേണ്ടുന്ന 

ഒന്നുണ്ട് 

നമ്മുടെ സ്നേഹം ഒരിക്കലും അവരുടെ 

സ്വപ്നങ്ങളെ ബലികൊടുക്കാന്‍ 

ആവശ്യപ്പെടുന്നതാവരുദ്‌ 

കാരണം ഒരുപക്ഷെ ആ സ്വപ്നങ്ങളിലൂടെയാണ് 

അവര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നതെങ്കിലോ ആ 

സ്വപ്നങ്ങളെ അവര്‍ക്ക് 

അത്രമേല്‍പ്രിയപ്പെട്ടവയാണെങ്കിലോ.......???

2 comments:

  1. ചേതനയറ്റ ചുവരുകളെ നിങ്ങളിലൊരു ജീവന്‍റെതുടിപ്പുണ്ടായിരുന്നുവെങ്കില്‍ പറയുവാന്‍ നിങ്ങള്‍ക്കും എത്രയോ കഥകള്‍ ഉണ്ടായേനെ ..ഇതുകലക്കി മറ്റുള്ളവയും കൊള്ളാം ഇത്തരം ചെറിയ ചെറിയ വാക്കുകള്‍ ഇനി വലിയ വലിയ കഥകളാവട്ടെ ആശംസകള്‍ .

    ReplyDelete
  2. ചുവരുകളില്‍ നിന്നും അടര്‍ന്നു വിഴുന്ന മണ്‍ പാളികള്‍ ചില കഥകളുടെ ആദ്യ തുടക്കം ആയിരിക്കും എന്റെ ചെറിയ ഒരു തോന്നല്‍ മാത്രം...............!

    അലയുന്ന കാറ്റിനെ ശമിപിക്കാന്‍ മഴയ്ക്കും ഉണ്ട് ചെറിയ ആഗ്രഹം...................!!

    മനസ്സിന്റെ മുറിവുകളെ തലോടാന്‍ ഒരു പേപ്പറിനും പെന്‍സിലിനും കഴിയില്ല എന്ന സത്യം..........!!!

    ഹൃദയമേ നിന്റെ മുന്‍പില്‍ സന്തോഷത്തിന്റെ കവാടം ഉടന്‍ തുറക്കും നീ പിണങ്ങരുത്......................!!!!

    സ്വപ്നങ്ങള്‍ക്ക് മുന്‍പില്‍ പിന്നെയും ചോദ്യം ആവര്‍ത്തിക്കുന്നു................................!!!!!

    ആബിദ അമ്മേ..........എല്ലാ മേഖലകളിലും കടന്നു പോയിരിക്കുന്നു.......മധുരമനോഹരം................:))

    ReplyDelete