ഒരാളിലെ ശത്രുതയെ കണ്ടു ഞാന്‍ പ്രയാസപ്പെടാറില്ല കാരണം ചിലപ്പോള്‍ സ്നേഹത്തേക്കാള്‍ എനിക്ക് ഗുണം ചെയ്യുക അവരിലെ ആ ശത്രുത തന്നെയാവും.....!!!
...............................................................................................................................
ഈ ഭൂമിയില്‍ പെണ്ണായി പിറന്നുവെന്നതാണ് എന്നിലെ തെറ്റായി നിങ്ങള്‍ കാണുന്നതെങ്കില്‍ അതിന്റെ പേരിലാണ് നിങ്ങളെനിക്ക് ശിക്ഷകള്‍ വിധിക്കുന്നതെങ്കില്‍ അതിനേക്കാള്‍ വലിയ തെറ്റ് ഞാന്‍ നിങ്ങളുടെ അമ്മയായിപോയി എന്നതല്ലേ.....?
...............................................................................................................................
കഥ എന്തെന്ന് അറിയാതെ ആട്ടം കാണുന്നവര്‍ക്ക് കഥയിലെ ഉള്ളടക്കത്തെ കുറിച്ച് വിലയിരുത്താന്‍ എങ്ങിനെ കഴിയും.....!!
.................................................................................................................................
ഇന്നലെ ഇവിടെത്തെ ഗാര്‍ഡന്‍ഷോ കാണുവാന്‍ പോയി വളരെ മനോഹരമായൊരു അന്തരീക്ഷമായിരുന്നു അവിടം മുഴുവന്‍ വര്‍ണ്ണ മനോഹരങ്ങളായ നിരവതി പൂക്കളും കൊച്ചു കൊച്ചു മരങ്ങളും വലിയ മരങ്ങളെ ചെറുതാക്കിഎടുത്ത് ഉണ്ടാക്കിയ കുഞ്ഞു കാടും പച്ചക്കറികളും പഴങ്ങളും ഷോ കാണാന്‍ വരുന്ന കുട്ടികളെ ആകര്‍ഷണത്തിനു കൊച്ചു കുളവും പാലവും ഒരുക്കിയിരുന്നു എല്ലാംകൊണ്ടും മനസ്സിനും കണ്ണിനും ആനന്തമേകുന്ന പ്രകൃതിയിലെ കാഴ്ചകളെ ചെറുതായെങ്കിലും ആസ്വതിക്കാന്‍ കിട്ടിയ നല്ലൊരു സായാഹ്നം അവിടെ പ്രദര്‍ശനത്തില്‍ വെച്ചതില്‍ കൂടുതല്‍ ആകര്‍ഷിച്ചത് കൃത്രിമമായി ഉണ്ടാക്കിഎടുത്ത ഗോതമ്പ് പാടമാണ് വിത്ത് പാകിയതുമുതല്‍ മുളച്ചു വരുന്നത് വരെയുള്ള കാഴ്ച നല്ലൊരു അനുഭവമായിരുന്നു കോണ്‍ക്രീറ്റ് കാടുകള്‍ കണ്ടുമടുത്ത കണ്ണുകള്‍ക്ക് ആ അന്തരീക്ഷം വിട്ടുപോരാന്‍ മടിയായി എന്നിരുന്നാലും തിരികെ പോരാതെ ആവില്ലാല്ലോ...സത്യംപറഞ്ഞാല്‍ ഈ പ്രവാസലോകത്തില്‍ ഇടക്കെങ്കിലും ഇങ്ങിനെയുള്ള കാഴ്ചകളെ കാണാന്‍ കിട്ടുന്നതും ഒരു ഭാഗ്യാ....
................................................................................................................................
കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ ഉമ്മ ഓരോന്നും പറയുമ്പോള്‍ എനിക്ക് ഒന്നും മനസ്സിലാകാതെ വരുമ്പോള്‍ ഞാന്‍ ഉമ്മയോട് ചോതിക്കും ഉമ്മ എപ്പോഴും ഇങ്ങിനെ എണ്ണിപ്പെറുക്കുന്നതെന്തിനാ എന്ന് അപ്പോള്‍ ഉമ്മ പറയുമായിരുന്നു ഇന്ന് ഞാന്‍ പറയുന്നതിന്‍റെ പൊരുള്‍ നിനക്ക് മനസ്സിലാവില്ല എല്ലാം വഴിയെ അറിഞ്ഞോളും.....
സത്യം നാളുകള്‍ കുറെ കാത്തിരിക്കേണ്ടി വന്നു എനിക്ക് അന്നത്തെ ഉമ്മയെയും ആ മനസ്സിലെ ആതിയും എന്തെന്ന് തിരിച്ചറിയാന്‍. പഠിക്കാന്‍ ഇനിയും എത്രയോ......
സത്യം നാളുകള്‍ കുറെ കാത്തിരിക്കേണ്ടി വന്നു എനിക്ക് അന്നത്തെ ഉമ്മയെയും ആ മനസ്സിലെ ആതിയും എന്തെന്ന് തിരിച്ചറിയാന്‍. പഠിക്കാന്‍ ഇനിയും എത്രയോ......
...............................................................................................................................
എന്റെ മക്കള്‍ ഒരു ചെറിയ പ്രയാസം വരുമ്പോള്‍ പോലും ഓടി എത്തും എന്റെ അരികിലേക്ക്..., അന്ന് ഞാനും ഇതുപോലെ തന്നെ ആയിരിക്കും എന്റെ ഉമ്മയുടെ അരികിലേക്ക് ഓടി അടുത്തിരുന്നത് ഒരിക്കല്‍ക്കൂടി ഉമ്മയുടെ കുഞ്ഞായി മാറാന്‍ കഴിയില്ലല്ലോ എന്നത് തന്നെയാണ് ഇന്നിന്റെ വേതനയും......!!
...............................................................................
ദിനവും ചെയ്തുതീര്‍ക്കുന്ന കര്‍മ്മങ്ങളില്‍ പലതും പൂര്‍ണ്ണമെന്ന് നാം കരുതി സംതൃപ്തി അടയും എങ്കിലും പലപ്പോഴും അതിനുള്ളിലെ അപൂര്‍ണ്ണതയേ നമ്മള്‍ കാണാതെ പോകുന്നു....
കാരണം ദൈവത്തിനു മാത്രമേ എല്ലാം പൂര്‍ണ്ണമായുള്ളൂ......
കാരണം ദൈവത്തിനു മാത്രമേ എല്ലാം പൂര്‍ണ്ണമായുള്ളൂ......
...............................................................................................................................
ബാല്യത്തിന്റെ ചവിട്ടുപടികളില്‍ നിന്നും കൌമാരത്തിന്‍റെ കോലായിലേക്ക് കാലെടുത്തു വെക്കാനുള്ള ടിക്കെറ്റും കാത്തു ക്യൂവില്‍ നില്‍ക്കുന്ന പ്രായത്തില്‍ തൊടിയില്‍ മറ്റുള്ളകുട്ടികള്‍ക്കൊപ്പം കളിക്കുമ്പോള്‍ വീട്ടിലെ തലമുതിര്‍ന്ന കാരണവന്മാര്‍ പറയുമായിരുന്നു ഇങ്ങിനെ എന്നും കുട്ട്യോളോപ്പം ഓടിച്ചാടി കളിച്ചോണ്ട് നടക്കാണ്ട് വന്നു വല്ല വീട്ടു ജോലിയും പഠിക്കാന്‍ നോക്ക് പെണ്ണെ, നീയ്യൊരു ആണ്‍കുട്ടി അല്ലെന്നോര്‍മ്മ വേണം നാളെ മറ്റൊരുത്തന്റെ വീട്ടില്‍ പോയി അവിടുത്തെ വീട്ടുകാരിയായി ജീവിക്കാനുള്ളതാ നീ ഒരു പെണ്ണാ എന്നൊക്കെ അന്ന് അത് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാണ്ട് ദേഷ്യവും സങ്കടവും വരും അപ്പോള്‍ ആരും കാണാതെ ഒരിടത്ത് പോയി കരഞ്ഞുകൊണ്ട് പടച്ചോനോട് പരാതികള്‍ പറയുമായിരുന്നു പെണ്ണായി ജെനിപ്പിച്ചതില്‍ പലപ്പോഴും പടച്ചോനോട് പിണങ്ങിയ ദിവസങ്ങളും ഉണ്ടായിരുന്നു ഇന്ന് പക്ഷെ കാലത്തിന്റെ പല കളികളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു അഹങ്കാരം ഇല്ലാതില്ല അന്തസ്സായി തല ഉയര്‍ത്തിപിടിച്ചു എനിക്ക് ആരോടും പറയാം അതേയ് ഞാന്‍ ഒരു പെണ്ണാ എന്ന്........!!!
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ഓരോ ക്ലിക്കില്‍ വായിച്ചു കഴിഞ്ഞ വരികള്‍ വിണ്ടും ഒരു കുടയുടെ തണലില്‍ മറുപടികള്‍ എല്ലാം ഒരു തണലിന്റെ രൂപത്തില്‍ അര്‍പ്പിക്കുന്നു.........അമ്മേ.............!!
ReplyDelete